Breaking
Tue. Sep 8th, 2026

വിജയം ആഘോഷിക്കാൻ അർജന്റീനക്കാർ ബിരിയാണി വച്ചു; തോറ്റതോടെ ബിരിയാണി ബ്രസീലുകാർ ഏറ്റെടുത്തു

തിരൂരങ്ങാടി : വിജയം ആഘോഷിക്കാനായി അർജന്റീനക്കാർ ബിരിയാണി വച്ചു. തോറ്റതോടെ അർജന്റീനക്കാരുടെ ബിരിയാണി ബ്രസീലുകാർ ഏറ്റെടുത്തു. കൊടിഞ്ഞി അൽ അമീൻ നഗറിലാണ് സംഭവം. ഇവിടെ യുവാക്കളുടെ നേതൃത്വത്തിൽ ഫൈനൽ മത്സരം കാണാൻ സൗകര്യമൊരുക്കിയിരുന്നു. നൂറോളം പേർ കളി കാണാനെത്തി. ഫൈനലിൽ വിജയിച്ചാൽ ആഘോഷിക്കാനായി അർജന്റീനയുടെ ആരാധകർ ബിരിയാണി ഓഫർ ചെയ്തു. 15 കിലോ ബിരിയാണി രാത്രി കേറ്ററിങ്ങ് സ്ഥാപനം തയാറാക്കി എത്തിച്ചു.എന്നാൽ ഫൈനലിൽ അർജന്റീന തോറ്റതോടെ ബ്രസീൽ ആരാധകർ ബിരിയാണി ഏറ്റെടുത്ത് വിതരണം ചെയ്യുകയായിരുന്നു. പഞ്ചായത്തംഗം ഫൈസൽ കുഴിമണ്ണിൽ, കെ.പി.റഷാദ്, വി.കെ.റസാഖ്, ഷുക്കൂർ ഇല്ലത്ത്, എ.സി.മുജീബ്, വി.കെ.ഇസ്മായിൽ, എ.ആർ.ഇസ്മായിൽ എന്നിവർ നേതൃത്വം നൽകി.

Related Post

Leave a Reply

Your email address will not be published. Required fields are marked *