Breaking
Sat. Jul 25th, 2026

ഈഴുവത്തിരുത്തികുംഭാര നിവാസികളുടെ ദുരവസ്ഥയ്ക്ക് പരിഹാരം കാണും…. കെ പി നൗഷാദലി എംഎൽഎ

പൊന്നാനി :പൊന്നാനി താലൂക്ക് പരിധിയിൽ കുംഭാര സമുദായങ്ങൾ താമസിക്കുന്ന ഈഴുവത്തിരുത്തി കുംഭാര ഗ്രാമത്തിലെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിന് വേണ്ടി പൊന്നാനി എംഎൽഎ കെ പി നൗഷാദലിയുടെ നിർദ്ദേശപ്രകാരം പാലക്കാട് മേഖല പിന്നോക്ക വിഭാഗ വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ കുംഭാര ഗ്രാമം സന്ദർശിച്ചു. പരമ്പരാഗത കളിമൺ നിർമ്മാണം തൊഴിലാക്കിയ കുംഭാരസമുദായത്തിന്റെ അടിസ്ഥാന സൗകര്യപ്രശ്നങ്ങൾ നേരിട്ട് മനസ്സിലാക്കി പരിഹാരം കാണുന്നതിന് വേണ്ടിയാണ് നൗഷാദ് അലി എംഎൽഎയും പിന്നോക്ക വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറും കുംഭാര ഗ്രാമത്തിൽ എത്തിയത്. മൺപാത്ര നിർമ്മാണത്തിന് വേണ്ട ചൂള ഷെഡും, ഉപയോഗശൂന്യമായ പൊതു കിണറും വർഷങ്ങളായി തകർന്നു കിടക്കുകയാണ്. വൈദ്യുതിയും, വെള്ളവും, ഷട്ടറുകളും ഇല്ലാതെ നാല് മാസം മുൻപ് 13 ലക്ഷം രൂപ ചിലവഴിച്ച് നിർമ്മാണം നടത്തിയ കെട്ടിടത്തിൽ മൺപാത്ര നിർമ്മാണ പ്രവർത്തി നടത്തുവാൻ സാധിക്കുന്നില്ല. സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ള കുംഭാര സമുദായക്കാരുടെ വിദ്യാഭ്യാസ, സാമ്പത്തിക, സാമൂഹ്യ ഉന്നമനത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനും വേണ്ട അടിയന്തര നടപടികൾ സ്വീകരിക്കുവാൻ എംഎൽഎ പിന്നാക്ക വിഭാഗ വകുപ്പിന് നിർദ്ദേശം നൽകി

Related Post

Leave a Reply

Your email address will not be published. Required fields are marked *