Breaking
Wed. Sep 30th, 2026

ബ്രസീൽ ഫുട്ബോൾ ടീം വരും, ഇന്ത്യൻ ഫുട്ബോൾ ടീമിനെതിരെ കളിക്കും, ഞെട്ടിച്ച് പ്രഖ്യാപനം.

ബ്രസീൽ ഫുട്ബോൾ ടീം ഇന്ത്യൻ മണ്ണിൽ ആദ്യമായി പന്തുതട്ടാനെത്തുന്നു.ഒക്ടോബർ 3ന് കൊൽക്കത്തയിലെ സോൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടക്കുന്ന രാജ്യാന്തര സൗഹൃദ മത്സരത്തിൽ ഇന്ത്യയാണ് ബ്രസീലിന്റെ എതിരാളികൾ. അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷനും ബ്രസീലിയൻ ഫുട്ബോൾ കോൺഫെഡറേഷനും ഇക്കാര്യഔദ്യോഗികമായി സ്ഥിരീകരിച്ചു.ഇന്ത്യൻ ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വലിയ മത്സരത്തിനാകും സോൾട്ട് ലേക്ക് സ്റ്റേഡിയം സാക്ഷ്യം വഹിക്കുക.992ൽ ഫിഫ റാങ്കിങ് സംവിധാനം നിലവിൽ വന്നതിനു ശേഷം ഇന്ത്യ നേരിടുന്ന ഏറ്റവും ഉയർന്ന റാങ്കിലുള്ള ടീമാകും ബ്രസീൽ; 5–ാം സ്ഥാനക്കാരാണ് ബ്രസീൽ. ഇന്ത്യ 138–ാം റാങ്കുകാരും. ആരാധകരുടെ തള്ളിക്കയറ്റത്തെ തുടർന്ന് അലങ്കോലപ്പെട്ട ലയണൽ മെസ്സിയുടെ സന്ദർശനത്തിന്റെ ക്ഷീണം മാറുന്നതിന് മുൻപാണ് പുതിയൊരു രാജ്യാന്തര മത്സരത്തിന് സോൾട്ട് ലേക്ക് വേദിയാകുന്നത്.1977 സെപ്റ്റംബർ 24ന് പെലെ ഉൾപ്പെട്ട ന്യൂയോർക്ക് കോസ്മോസ് ടീം ഈഡൻ ഗാർഡൻസിൽ മോഹൻ ബഗാനെതിരെ കളിച്ച (2-2 സമനില) ചരിത്രമത്സരത്തിനു കൊൽക്കത്ത സാക്ഷിയായിരുന്നു. 2008ലും 2009ലും ഡിയേഗോ മറഡോണ കൊൽക്കത്തയിലെ
ത്തിയിരുന്നു. 2011ൽ ലയണൽ മെസ്സിയുടെ നേതൃത്വത്തിൽ അർജന്റീനയും വെനസ്വേലയും തമ്മിലുള്ള മത്സരത്തിനും സോൾട്ട് ലേക്ക് വേദിയായി .

Related Post

Leave a Reply

Your email address will not be published. Required fields are marked *