പൊന്നാനി : ഉറൂബ് നഗറിലെ അൻപത്തിയഞ്ചാം നമ്പർ അങ്കണവാടിക്കായി നിർമിച്ച കെട്ടിടം പി. നന്ദകുമാർ എം.എൽ.എ. ഉദ്ഘാടനംചെയ്തു. നഗരസഭാധ്യക്ഷൻ ശിവദാസ് ആറ്റുപുറം അധ്യക്ഷതവഹിച്ചു. ഉപാധ്യക്ഷ ബിന്ദു സിദ്ധാർഥൻ, രജീഷ് ഊപ്പാല, ഒ.ഒ. ഷംസു, ഷീന സുദേശൻ, ഉണ്ണികൃഷ്ണൻ പൊന്നാനി, മൻസൂർ അലി, സി.പി. സക്കരിയ, നീന, രേഷ്‌മ, ബൈജു കരിമ്പനക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.
അങ്കണവാടിക്ക് ഭൂമി വാങ്ങിനൽകിയ പ്രവാസി കൂട്ടായ്മയായ പൊന്നാനി വെൽഫെയർ കമ്മിറ്റി പ്രവർത്തകരെ ചടങ്ങിൽ ഉപഹാരംനൽകി ആദരിച്ചു. വാർഡ് വികസനസമിതി കൺവീനർ വാലിയിൽ രമേശൻ, പൊന്നാനി വെൽഫെയർ കമ്മിറ്റി പ്രതിനിധി ടി.കെ. ഇസ്‌മായിൽ എന്നിവർ പരിപാടിക്ക് നേതൃത്വംനൽകി.