മാറഞ്ചേരി : ബാങ്കുകൾ ഉദാരമായി സഹായിക്കുന്നത് പണമുള്ളവരെ മാത്രമാണെന്നും അവർക്ക് കൂടുതൽ ഇളവുകൾ നൽകിയും അവരുടെ വായ്പകൾ എഴുതി തള്ളിയും സഹായിക്കുമ്പോൾ പാവപ്പെട്ടവർ എടുക്കുന്ന വായ്പകളിൽ വൻ പലിശയും കൂട്ടുപലിശയും ഈടാക്കി ചൂഷണം ചെയ്യുകയാണെന്നും ഡോ. നഹാസ് മാള പറഞ്ഞു. ബാങ്കുകളിൽ നിന്ന് നിത്യ ആവശ്യങ്ങൾക്ക് വേണ്ടി കടമെടുത്ത എത്ര കർഷകരും സാധാരണക്കാരുമാണ് ആത്മഹത്യ ചെയ്ത് കൊണ്ടിരിക്കുന്നത്. പലരെയും വീടുകൾ ജപ്തി ചെയ്ത് വഴിയാധാരമാക്കുന്നു. പലിശയുടെ ഈ കൊടും ചൂഷണത്തിൽ നിന്ന് സാധാരക്കാരെ രക്ഷപ്പെടുത്താൻ പലിശ രഹിതമായ ബദൽ സംവിധാനങ്ങൾ ഉയർന്ന് വരണമെന്നും അദ്ദേഹം പറഞ്ഞു.
മാറഞ്ചേരി തണൽ വെൽഫയർ സൊസൈറ്റി നടത്തുന്ന തണൽ ഫെസ്റ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തണൽ പ്രസിഡന്റ് എ.അബ്ദുൾ ലത്തീഫ് അധ്യക്ഷത വഹിച്ചു. വി.കുഞ്ഞിമരക്കാർ, എ.ടി. അലി എന്നിവർ പ്രസംഗിച്ചു.
ബി.അബ്ബാസലിമാസ്റ്റർ മോട്ടിവേഷൻ ക്ലാസ്സ് നടത്തി. ഫെസ്റ്റിനോട് അനുബന്ധിച്ച് നടന്ന കലാ-കായിക മത്സരങ്ങളിൽ വിജയിച്ചവർക്ക് ഡോ. നഹാസ് മാള സമ്മാനങ്ങൾ വിതരണം ചെയ്തു. തണൽ കുടുംബാംഗങ്ങൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.
ഫെസ്റ്റിന്റെ സമാപന സമ്മേളനം റസാഖ് പാലേരി ശനിയാഴ്ച ഉദ്ഘാടനം ചെയ്യും. സഫാരി ഗ്രൂപ്പ് ചെയർമാൻ മടപ്പാട്ട് അബൂബക്കർ മുഖ്യാതിഥിയാകും. തൃശൂർ ക്ലാസ്സിക്ക് വോയ്സിന്റെ ഗാനമേളയും അരങ്ങേറും

Related Post

Leave a Reply

Your email address will not be published. Required fields are marked *