Breaking
Tue. Sep 1st, 2026

ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി ന്യൂമോണിയ ബാധയെ തുടർന്ന് മരണപ്പെട്ടു.

 മലപ്പുറത്ത് രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി ന്യൂമോണിയ ബാധയെ തുടർന്ന് മരിച്ചു. മഞ്ചേരി തൃക്കലങ്ങോട് സ്വദേശി സുനീഷിന്‍റെ മകള്‍ അവനി (7) ആണ് മരിച്ചത്. ഉടുപ്പില്‍ അബദ്ധത്തില്‍ തീപിടിച്ച് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്നു കുട്ടി, തുടർന്നാണ് മരണം. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ വച്ചാണ് അന്ത്യം.ആമയൂര്‍ എ എല്‍ പി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് അവനി. രണ്ടു മാസം മുന്‍പാണ് കുട്ടിയുടെ വസ്ത്രത്തിലേക്ക് ദീപം തെളിക്കുന്നതിനിടെ തീ പടർന്ന് ഗുരുതരമായി പൊള്ളലേറ്റത്. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു കുട്ടി.മൂന്നാഴ്ച മുന്‍പ് ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രി വിട്ട് വീട്ടിലെത്തിയിരുന്നു.എന്നാല്‍ പിന്നീട് പെട്ടെന്നു ണ്ടായ ന്യുമോണിയ ബാധയെ തുടര്‍ന്ന് വീണ്ടും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.തുടര്‍ന്ന് ആരോഗ്യനില വഷളായി മരണം സംഭവിച്ചു. ജിന്‍ഷിയാണ് മാതാവ്. അമയ് മഹാദേവ് സഹോദരനാണ്.

Related Post

Leave a Reply

Your email address will not be published. Required fields are marked *