Breaking
Fri. Oct 23rd, 2026

റെക്കോര്‍ഡ് നേട്ടവുമായി കെഎസ്ആര്‍ടിസി; ഓഗസ്റ്റ് 31ന് ടിക്കറ്റ് വരുമാനം 10.8 കോടി രൂപ

ഓണക്കാലത്ത് കെഎസ്ആര്‍ടിസിക്ക് റെക്കോര്‍ഡ് നേട്ടം. ഓഗസ്റ്റ് 31ന് ടിക്കറ്റ് വരുമാനത്തില്‍ നിന്ന് നേടിയത് 10.8 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം ഇത് 10.2 കോടി രൂപയായിരുന്നു. ഓണത്തിരക്ക് പ്രമാണിച്ച് 4461 സര്‍വീസുകളാണ് ഇത്തവണ കെഎസ്ആര്‍ടിസി നടത്തിയത്. തിരക്ക് നിയന്ത്രിക്കുന്നതിനും യാത്രക്കാരുടെ ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനുമായി കെഎസ്ആര്‍ടിസി നിരവധി അധിക സര്‍വീസുകളും ദൂരയാത്ര സര്‍വീസുകളും ഏര്‍പ്പെടുത്തിയിരുന്നു.

ദൂരയാത്ര ചെയ്യുന്നവരുടെ എണ്ണത്തില്‍ ഉണ്ടായ വര്‍ധനവാണ് റെക്കോര്‍ഡ് വരുമാനത്തിലേക്ക് എത്തിച്ചത്.ചതയം ദിനത്തില്‍ മാത്രം കെഎസ്ആര്‍ടിസിക്ക് 8.07 കോടി രൂപയുടെ കളക്ഷനാണ് ലഭിച്ചത്. ഈ ദിവസം മാത്രം ആകെ 22,02,992 പേരാണ് ബസുകളില്‍ യാത്ര ചെയ്തത്. ഉത്രാട ദിനത്തില്‍ 7.88 കോടി രൂപയും തിരുവോണ ദിനത്തില്‍ 4.77 കോടി രൂപയും വരുമാനം കെഎസ്ആര്‍ടിസിക്ക് ലഭിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *