എടപ്പാൾ : GHSS എടപ്പാളിലെ NSS UNIT ഉം SPC UNIT സംയുക്തമായി NSS വളണ്ടിയേഴ്സിനും, SPC കേഡറ്റ്സിനും ലഹരിക്കെതിരായുള്ള തൂഫാൻ കമാൻഡോസ് ആയി തെരഞ്ഞെടുത്തു. പ്രിൻസിപ്പൽ കെ എം അബ്ദുൾ ഗഫൂർ സ്വാഗതം പറഞ്ഞ ചടങ്ങിൽ പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ ആർ ഗായത്രി പരിപാടി ഉദ്ഘാടനം ചെയ്തു. വട്ടംകുളം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷാജിത മോൾ തൂഫാൻ തൊപ്പികൾ വളണ്ടിയേഴ്സിന് നൽകി.
വട്ടംകുളം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എം. എ നജീബ് അദ്ധ്യക്ഷനായ ചടങ്ങിൽ വാർഡ് മെമ്പർ സതി സുകുമാരൻ ലഹരി വിരുദ്ധ പ്രതിജ്ഞക്ക് നേതൃത്വം നൽകി. PTA പ്രസിഡണ്ട് രാമചന്ദ്രൻ , SMC ചെയർമാൻ പ്രദീപ് കുമാർ, PTA വൈസ് പ്രസിഡണ്ട് അക്ബർ, SMC വൈസ് ചെയർമാൻ ചന്ദ്രൻ ,PTA എക്സിക്യൂട്ടീവ് അംഗങ്ങളായ ഇ എസ് സുകുമാരൻ, സലാം പോത്തനൂർ , ലയൻസ് ക്ലബ് പ്രതിനിധി സനൽകുമാർ,വ്യാപാരി വ്യവസായി പ്രവർത്തകരായ മജീദ് അമാന,കരിമ്പനക്കൽ അഷ്‌റഫ്, സുമേഷ് ഐശ്വര്യ, പൂർവ്വ വിദ്യാർത്ഥി പ്രതിനിധി വൈശാഖ്, പ്രോഗ്രാം ഓഫീസർമാരായ പ്രിനേഷ് സി വി , ബൈജു, SPC ഓഫീസർമാരായ ഷാജി ജോൺ, ജിൻസി തോമസ്, അധ്യാപകരായ വിഷ്‌ണു, ഷൈലജ, ലയ തുടങ്ങിയവർ പങ്കെടുത്തു.

