എടപ്പാൾ: ജീവനക്കാർക്ക് അവകാശപ്പെട്ട ശമ്പള പരിഷ്കരണം വൈകിപ്പിക്കരുതെന്ന് കെഎസ്‌എയുടെ 36-ാമത് എടപ്പാൾ ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു.
ജില്ലാ വൈസ് പ്രസിഡന്റ് സി. ഹരിദാസൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. സബ് ജില്ലാ ട്രഷറർ പി. സി. പ്രിയ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു.
ജില്ലാ എക്സിക്യൂട്ടീവ് അംഗം പി. പി. സുബീന, സബ് ജില്ലാ സെക്രട്ടറി കെ. എം. സുരേഷ് ബാബു, സബ് ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ ആശാ റഹ്മാൻ, അഭിനി, സബ് ജില്ലാ കമ്മിറ്റി അംഗം ആനന്ദ് എന്നിവർ സംസാരിച്ചു.
പുതിയ ഭാരവാഹികൾ
– പ്രസിഡന്റ്: എം. നിയാസ് അലി
– സെക്രട്ടറി: എ. ശ്രീഷമ
– ട്രഷറർ: എം. എ. നൗഷാദ്
എന്റെ പൊന്നാനി | പ്രാദേശിക വാർത്തകൾ

