Breaking
Mon. Oct 26th, 2026

താനൂർ–ഗുരുവായൂർ റെയിൽപ്പാത യാഥാർഥ്യമാക്കാൻ സജീവ ഇടപെടലിന് തീരുമാനം.

താനൂർ: താനൂർ–ഗുരുവായൂർ റെയിൽപ്പാത പദ്ധതി യാഥാർഥ്യമാക്കാൻ സജീവ ഇടപെടലുകൾ നടത്താൻ താനൂർ റെയിൽവേ ഡെവലപ്‌മെന്റ് കമ്മിറ്റി യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി കൊടുങ്ങല്ലൂർ തീരദേശ റെയിൽവേ ആക്ഷൻ കൗൺസിലുമായി സഹകരിച്ച് യോഗം സംഘടിപ്പിച്ചു.

കമ്മിറ്റി പ്രസിഡന്റ് കെ. ജനചന്ദ്രൻ അധ്യക്ഷത വഹിച്ചു. തീരദേശ റെയിൽവേ ആക്ഷൻ കൗൺസിൽ ജനറൽ കൺവീനർ ഷംസുദ്ദീൻ വാത്യേടത്ത്, ചീഫ് കോ-ഓർഡിനേറ്റർ പി. എ. സീതി, വൈസ് ചെയർമാൻ വി. ആർ. രഞ്ജിത് എന്നിവർ സംസാരിച്ചു.

വാഴുങ്ങൽ സുഭാഷ്ചന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു. മലബാർ ദേവസ്വം ബോർഡ് മലപ്പുറം ഏരിയാ ചെയർമാൻ ഒ. കെ. ബേബിശങ്കർ സ്വാഗതവും ഒ. സുരേഷ്‌ബാബു നന്ദിയും പറഞ്ഞു.

Related Post

Leave a Reply

Your email address will not be published. Required fields are marked *