പയ്യനാട്ടിൽ മലപ്പുറത്തിന്റെ ഗോൾമഴ!
സൂപ്പർ ലീഗ് കേരള ഫുട്ബോളിൽ പയ്യനാട് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ കണ്ണൂർ വാരിയേഴ്‌സ് എഫ്‌സിയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്ത് മലപ്പുറം എഫ്‌സി. മികച്ച മുന്നേറ്റങ്ങളും ഉറച്ച പ്രതിരോധവുമായി കളംനിറഞ്ഞ മലപ്പുറത്തിന്റേത് ആധികാരിക വിജയമായി.
19-ാം മിനിറ്റിൽ അമാരു സൊക്കുനയിലൂടെ മലപ്പുറം ആദ്യ ഗോൾ നേടി. ആദ്യ പകുതിയുടെ അധികസമയത്ത് ലഭിച്ച കോർണറിൽനിന്ന് മെഹ്ദി ലീഡ് ഉയർത്തി. രണ്ടാം പകുതിയിൽ 66-ാം മിനിറ്റിൽ സൊക്കുനയുടെ പാസിൽ സി.കെ. റാഷിദ് മൂന്നാം ഗോളും നേടി.
ഈ വിജയത്തോടെ എട്ട് പോയിന്റുമായി മലപ്പുറം എഫ്‌സി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തെത്തി.
എന്റെ പൊന്നാനി | കായിക വാർത്തകൾ
📲 കായിക വാർത്തകളും അപ്‌ഡേറ്റുകളും ലഭിക്കാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം:

