Breaking
Wed. Oct 28th, 2026

സ്‌കൂള്‍ കുട്ടികളുടെ ബാഗുകളുടെ അമിതഭാരം കുറയ്ക്കും; ഭാരം കുറഞ്ഞ പേപ്പര്‍ ഉപയോഗിച്ചുള്ള പുസ്തകങ്ങള്‍ നിര്‍മ്മിക്കും

സ്‌കൂള്‍ കുട്ടികളുടെ ബാഗുകളുടെ അമിതഭാരം കുറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍. സ്‌കൂള്‍ കുട്ടികളുടെ ബാഗുകളുടെ അമിതഭാരം കുറയ്ക്കാന്‍ വേണ്ടിയുള്ള ചര്‍ച്ചകള്‍ നടക്കുന്നു എന്ന് വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദീന്‍ സഭയില്‍ വ്യക്തമാക്കി. അടുത്തമാസം 24ന് ഇത് സംബന്ധിച്ച് യോഗം വിളിച്ചിട്ടുണ്ട്. ഭാരം കുറഞ്ഞ പേപ്പര്‍ ഉപയോഗിച്ചുള്ള പുസ്തകങ്ങള്‍ നിര്‍മ്മിക്കും.പുസ്തകങ്ങള്‍ അര്‍ദ്ധ വാര്‍ഷികം എന്ന നിലയില്‍ ചുരുക്കാന്‍ വേണ്ടിയുള്ള നടപടികളും ആലോചിക്കുന്നു.

കൈപ്പമംഗലം എംഎല്‍എ കെ കെ വത്സരാജിന് മണ്ഡലത്തിലെ സ്‌കൂള്‍ ലീഡര്‍ നല്‍കിയ നിവേദനം ആണ് റൂള്‍ 113 പ്രകാരം നിയമസഭയില്‍ ചര്‍ച്ചയായത്. ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളുടെ ബാഗുകളുടെ അമിതഭാരം കുറയ്ക്കണമെന്നതാണ് ആവശ്യം.നിയമസഭാ ചട്ടം 113 നിയമസഭാംഗ ങ്ങള്‍ക്കു സഭയില്‍ പെറ്റീഷന്‍ അവതരിപ്പിക്കുന്നതിനുള്ളതാണ്. വിദ്യാര്‍ഥിനി നല്‍കിയ നിവേദനം എംഎല്‍എ സ്പീക്കറുടെ ഓഫിസിന്റെ ശ്രദ്ധയില്‍പെടുത്തുകയും പെറ്റീഷനായി അവതരിപ്പിക്കാന്‍ അനുമതി നല്‍കുകയുമായിരുന്നു. ഇതിന്‍മേല്‍ സഭയില്‍ ചര്‍ച്ച അനുവദി ക്കില്ല. പെറ്റീഷന്‍ കമ്മിറ്റിയുടെ പരിഗണനയ്ക്കു വിടുകയാണ് രീതി.

Related Post

Leave a Reply

Your email address will not be published. Required fields are marked *