ഭരണഭാഷാവാരാഘോഷവും പാനൽ ചർച്ചകളും കലാപരിപാടികളും സംഘടിപ്പിക്കും
തിരൂർ: തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയുടെ സ്ഥാപിതദിനാഘോഷവും ഭരണഭാഷാവാരാഘോഷവും നവംബർ 2 മുതൽ 6 വരെ സർവകലാശാലയിൽ നടക്കും.
നവംബർ 2ന് രാവിലെ 10.30ന് വൈസ് ചാൻസലർ ഡോ. സി.ആർ. പ്രസാദ് ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ സർവകലാശാല പ്രസിദ്ധീകരിക്കുന്ന പുതിയ പുസ്തകങ്ങൾ പ്രകാശനം ചെയ്യും. തുടർന്ന് ‘മാതൃഭാഷയും ലോകവിജ്ഞാനവും’ എന്ന വിഷയത്തിൽ പാനൽ ചർച്ച നടക്കും.
സുഭാഷ് ചന്ദ്രൻ, ടി.പി. കുഞ്ഞിക്കണ്ണൻ, ഡോ. പ്രസാദ് എം. അലക്സ് എന്നിവർ ചർച്ചയിൽ പങ്കെടുക്കും. ഡോ. ടി.വി. സുനീത മോഡറേറ്ററാകും.
നവംബർ 3, 4 തീയതികളിൽ ഭാഷ, സാഹിത്യം, സംസ്കാരം, സമൂഹം, ശാസ്ത്രം എന്നീ മേഖലകളെ മുൻനിർത്തി സർവകലാശാലയിലെ ഗവേഷകരുടെ പ്രബന്ധാവതരണങ്ങൾ നടക്കും. അധ്യാപകർ, അനധ്യാപകർ, വിദ്യാർഥികൾ എന്നിവരുടെ കലാപരിപാടികളും അരങ്ങേറും.
നവംബർ 6ന് നടക്കുന്ന സമാപന സമ്മേളനം കുറുക്കോളി മൊയ്തീൻ എംഎൽഎ ഉദ്ഘാടനം ചെയ്യും.
എന്റെ പൊന്നാനി | പ്രാദേശിക വാർത്തകൾ
📲 വാർത്തകളും അപ്‌ഡേറ്റുകളും ലഭിക്കാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം:

