മാനസികാരോഗ്യ കൗൺസിലിങ്ങിലെ മികവിന് ദുബായിൽ അംഗീകാരം
തിരൂർ: മാനസികാരോഗ്യ സാമൂഹിക പ്രവർത്തന രംഗത്തെ മികവിന് ഡോ. ഫെബിന മൂർക്കത്തിന് അന്താരാഷ്ട്ര പുരസ്കാരം. ആലത്തിയൂർ ഇമ്പിച്ചിബാവ സഹകരണ ആശുപത്രിയിലും മാങ്ങാട്ടിരി ന്യൂറോ സൈക്യാട്രി സെന്ററിലും സൈക്യാട്രിക് സോഷ്യൽ വർക്ക് വിഭാഗം മേധാവിയായി പ്രവർത്തിക്കുന്ന ഫെബിനയ്ക്ക് ദുബായിൽ നടന്ന ചടങ്ങിലാണ് പുരസ്കാരം ലഭിച്ചത്.’ഇന്റർനാഷണൽ എമിനൻസ് എക്സലൻസ് ഇൻ മെന്റൽ ഹെൽത്ത് കൗൺസിലിങ്’ വിഭാഗത്തിലാണ് പുരസ്കാരം. ദുബായിലെ അൽ ഖുസൈസിൽ നടന്ന ചടങ്ങിൽ യാഖൂബ് അൽ അലിയിൽനിന്ന് ഡോ. ഫെബിന പുരസ്കാരം ഏറ്റുവാങ്ങി.മാനസികാരോഗ്യ കൗൺസിലിങ് രംഗത്തെ മികവിനും സേവനങ്ങൾക്കുമുള്ള അംഗീകാരമാണ് ഈ നേട്ടം. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസിൽ (നിംഹാൻസ്) നിന്ന് എംഫിൽ, പിഎച്ച്ഡി ബിരുദങ്ങൾ നേടിയ ഡോ. ഫെബിന മാനസികാരോഗ്യ സാമൂഹിക പ്രവർത്തന രംഗത്ത് സജീവമായി പ്രവർത്തിക്കുന്നു.
എന്റെ പൊന്നാനി | പ്രാദേശിക വാർത്തകൾ
📲 വാർത്തകളും അപ്‌ഡേറ്റുകളും ലഭിക്കാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം:

