Breaking
Wed. Oct 28th, 2026

പഴയ സ്വർണം വാങ്ങി ഏഴ് കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയെന്ന് പരാതി,പണിക്കൂലിയില്ലാതെ പുതിയ സ്വർണം നൽകാമെന്ന് വാഗ്ദാനം; പെരുമ്പടപ്പ് പൊലീസിൽ പരാതി.

പൊന്നാനി: പണിക്കൂലിയില്ലാതെ പുതിയ സ്വർണം നൽകാമെന്ന് വാഗ്ദാനം ചെയ്ത് പഴയ സ്വർണം വാങ്ങിയതായും ലാഭം നൽകാമെന്ന് പറഞ്ഞ് പണവും സ്വർണവും കൈപ്പറ്റിയതായും പരാതി. ഏഴ് കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നതായാണ് ആരോപണം.

പുന്നയൂർക്കുളം സ്വദേശിയും മാറഞ്ചേരി കരിങ്കല്ലത്താണിയിൽ അലൈക്ക ജ്വല്ലറി നടത്തിയിരുന്ന വിരുത്തിയിൽ ഹംസയ്‌ക്കെതിരെയാണ് പെരുമ്പടപ്പ് പൊലീസിൽ പരാതി ലഭിച്ചത്.

കാഞ്ഞിരമുക്കിലെ ഒരു യുവതിയിൽനിന്ന് പണിക്കൂലിയില്ലാതെ പുതിയ സ്വർണം നൽകാമെന്ന് പറഞ്ഞ് ഏഴ് പവൻ സ്വർണം വാങ്ങിയെന്നാണ് പരാതി. പലതവണ തീയതി മാറ്റി പറഞ്ഞിട്ടും സ്വർണം തിരികെ ലഭിക്കാതായതോടെയാണ് യുവതി പൊലീസിനെ സമീപിച്ചത്. ഒന്നര വർഷം മുമ്പാണ് സംഭവം നടന്നതെന്നാണ് റിപ്പോർട്ട്.

ലാഭം നൽകാമെന്ന് വാഗ്ദാനം ചെയ്ത് നിരവധി പേരിൽനിന്ന് ലക്ഷക്കണക്കിന് രൂപയും സ്വർണവും വാങ്ങിയതായും ആരോപണമുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ പൊലീസിന് ലഭിച്ചതായാണ് വിവരം.

Related Post

Leave a Reply

Your email address will not be published. Required fields are marked *