Breaking
Wed. Oct 28th, 2026

മരുന്നാണ്, മറക്കരുത്! തിരുന്നാവായ ആരോഗ്യ ഉപകേന്ദ്രത്തിൽ മരുന്നുകൾ അലക്ഷ്യമായി സൂക്ഷിക്കുന്നതായി പരാതി.

തിരുന്നാവായ: തിരുന്നാവായ ആരോഗ്യ ഉപകേന്ദ്രത്തിൽ മരുന്നുകൾ സുരക്ഷിതമല്ലാത്ത സാഹചര്യത്തിൽ സൂക്ഷിക്കുന്നതായി പരാതി. വർഷങ്ങൾക്കുമുമ്പ് ക്വാർട്ടേഴ്‌സിനായി നിർമിച്ച കെട്ടിടത്തിലാണ് മരുന്നുകൾ അലക്ഷ്യമായി സൂക്ഷിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്.

ശോച്യാവസ്ഥയിലായ കെട്ടിടം നിലവിൽ ഉപയോഗശൂന്യമായ നിലയിലാണ്. വിവിധ ജീവികളുടെ വിഹാരകേന്ദ്രമായി മാറിയ കെട്ടിടത്തിൽ മരുന്നുകൾ സുരക്ഷിതമല്ലാതെ സൂക്ഷിക്കുന്നത് ആശങ്കയുണ്ടാക്കുന്നു.

സർക്കാർ ആരോഗ്യകേന്ദ്രങ്ങളിൽ മരുന്നുക്ഷാമം അനുഭവപ്പെടുന്ന സാഹചര്യത്തിൽ ലഭ്യമായ മരുന്നുകൾ പോലും സുരക്ഷിതമായി സൂക്ഷിക്കാത്തത് ഗുരുതരമായ വീഴ്ചയാണെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.

മരുന്നുകളുടെ ഗുണനിലവാരം നഷ്ടപ്പെടാതെയും അവ ഉപയോഗശൂന്യമാകാതെയും സൂക്ഷിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Related Post

Leave a Reply

Your email address will not be published. Required fields are marked *