പട്ടികജാതി വിഭാഗത്തിൽപ്പെട്ട ബിരുദധാരികൾക്ക് അവസരം; പ്രതിമാസം ₹12,000 ഓണറേറിയം
മലപ്പുറം: പട്ടികജാതി വികസന വകുപ്പിന്റെ ട്രേസ് പരിശീലന പദ്ധതിയുടെ ഭാഗമായി ജില്ലയിൽ ക്ലറിക്കൽ അസിസ്റ്റന്റുമാരെ താൽക്കാലികമായി നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പ്രതിമാസം ₹12,000 ഓണറേറിയം ലഭിക്കും.
യോഗ്യതകൾ:
– ബിരുദം
– പി.എസ്.സി അംഗീകൃത സ്ഥാപനത്തിൽനിന്നുള്ള ആറുമാസത്തിൽ കുറയാത്ത കംപ്യൂട്ടർ കോഴ്‌സ്
– പ്രായം 21–35 വയസ്സ്
– പട്ടികജാതി വിഭാഗത്തിൽപ്പെട്ടവരായിരിക്കണം
മുൻ വർഷങ്ങളിൽ പരിശീലന പദ്ധതിയിലൂടെ രണ്ടുവർഷത്തെ പരിശീലനം പൂർത്തിയാക്കിയവരെ പരിഗണിക്കില്ല.
അപേക്ഷിക്കേണ്ട വിധം:
ബ്ലോക്ക്, നഗരസഭാ പട്ടികജാതി വികസന ഓഫീസുകളിൽനിന്നും ജില്ലാ പട്ടികജാതി വികസന ഓഫീസിൽനിന്നും അപേക്ഷാഫോം ലഭിക്കും. പൂരിപ്പിച്ച അപേക്ഷയോടൊപ്പം ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സമർപ്പിക്കണം.
അവസാന തീയതി: നവംബർ 13, വൈകിട്ട് 5 മണി
അപേക്ഷിക്കേണ്ട സ്ഥലം: ജില്ലാ പട്ടികജാതി വികസന ഓഫീസ്, മലപ്പുറം
ഫോൺ: 0483 2734901
യോഗ്യതയുള്ള ഉദ്യോഗാർഥികൾ സമയപരിധിക്കുള്ളിൽ അപേക്ഷ സമർപ്പിക്കുക.
എന്റെ പൊന്നാനി | പ്രാദേശിക വാർത്തകൾ
📲 വാർത്തകളും അപ്‌ഡേറ്റുകളും ലഭിക്കാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം:

