Breaking
Thu. Oct 29th, 2026

അന്തരിച്ച അഷ്റഫിന്റെ കുടുംബത്തിന് സഹായഹസ്തവുമായി ദമാം നവോദയ കുടുംബ സഹായ ഫണ്ട് കൈമാറി.

എടപ്പാൾ: ദമാം നവോദയ സാംസ്കാരിക വേദി പ്രവർത്തകനായിരുന്ന അന്തരിച്ച വട്ടംകുളം കോലക്കാട്ട് അഷ്റഫിന്റെ കുടുംബത്തിന് സംഘടനയുടെ കുടുംബ സഹായ ഫണ്ട് കൈമാറി.

സിപിഐ എം എടപ്പാൾ ഏരിയ കമ്മിറ്റി അംഗം എം. മുസ്തഫയാണ് കുടുംബത്തിന് സഹായധനം കൈമാറിയത്.

ചടങ്ങിൽ സിപിഐ എം ഏരിയ കമ്മിറ്റി അംഗം എം.ബി. ഫൈസൽ, വട്ടംകുളം ലോക്കൽ സെക്രട്ടറി എം.എ. നവാബ്, എ.വി. മുഹമ്മദ്, പി. ചന്ദ്രിക, പഞ്ചായത്തംഗം സുനിത, പ്രവാസി സംഘം ഭാരവാഹികളായ പി.കെ. രവീന്ദ്രൻ, പി.കെ. സുരേഷ് ബാബു, പി.കെ. ബിജേഷ്, നവോദയ പ്രവർത്തകരായ ടി.പി. ഭാസ്കരൻ, പി.കെ. മോഹൻദാസ്, സുരേഷ് അയിലക്കാട്, സി.വി. രവീന്ദ്രൻ, സജീർ കണ്ടനകം എന്നിവർ പങ്കെടുത്തു.

പ്രവർത്തകന്റെ വിയോഗത്തിൽ കുടുംബത്തിന് പിന്തുണയുമായി സംഘടന കൈത്താങ്ങായി.

Related Post

Leave a Reply

Your email address will not be published. Required fields are marked *

You Missed