Breaking
Thu. Oct 29th, 2026

പൊന്നാനിയിലെ പോസ്റ്റ് ഓഫീസുകൾ അടച്ചുപൂട്ടരുത്: സിപിഐ എം ബിയ്യം, ഈശ്വരമംഗലം, കടവനാട് പോസ്റ്റ് ഓഫീസുകൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് നിവേദനം നൽകി

പൊന്നാനി: നഗരസഭാ പരിധിയിലെ ഗ്രാമീണ അന്തരീക്ഷമുള്ള ബിയ്യം, ഈശ്വരമംഗലം, കടവനാട് എന്നിവിടങ്ങളിലെ പോസ്റ്റ് ഓഫീസുകൾ അടച്ചുപൂട്ടാനുള്ള നീക്കത്തിൽനിന്ന് തപാൽ വകുപ്പ് പിന്തിരിയണമെന്ന് സിപിഐ എം പൊന്നാനി ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു.

ഇക്കാര്യം ഉന്നയിച്ച് ഡയറക്ടർ ഓഫ് പോസ്റ്റൽ ജനറൽ (നോർത്തേൺ റീജ്യൻ, കോഴിക്കോട്), തിരൂർ പോസ്റ്റൽ സൂപ്രണ്ട് എന്നിവർക്ക് ഏരിയ കമ്മിറ്റി നിവേദനം നൽകി.

സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി പോസ്റ്റ് ഓഫീസുകൾ അടച്ചുപൂട്ടുന്നത് പ്രദേശവാസികൾക്ക് തപാൽ സേവനങ്ങൾ ലഭ്യമാകുന്നതിനെ ബാധിക്കുമെന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടി. ബന്ധപ്പെട്ട അധികാരികൾ തീരുമാനത്തിൽനിന്ന് ഉടൻ പിന്തിരിഞ്ഞില്ലെങ്കിൽ ശക്തമായ പ്രക്ഷോഭ പരിപാടികൾക്ക് നേതൃത്വം നൽകുമെന്നും സിപിഐ എം മുന്നറിയിപ്പ് നൽകി.

സിപിഐ എം പൊന്നാനി ഏരിയ സെക്രട്ടറി സി.പി. മുഹമ്മദ് കുഞ്ഞിയാണ് പ്രസ്താവന നടത്തിയത്.

പ്രവാസി സംഘം പ്രതിഷേധം അറിയിച്ചു

ഡെപ്പോസിറ്റ്, അക്കൗണ്ട്, ഇൻഷുറൻസ് തുടങ്ങിയ കാര്യങ്ങൾക്കായി സാധാരണക്കാർ കൂടുതൽ ആശ്രയിക്കുന്ന ബ്രാഞ്ച് ഓഫീസുകൾ പൂട്ടാനുള്ള നീക്കം അവസാനിപ്പിക്കണമെന്ന് പ്രവാസി സംഘം ഏരിയാകമ്മറ്റി ആവശ്യപ്പെട്ടു. പൊന്നാനി നഗരം പോസ്റ്റോഫീസ് ചന്തപ്പടി ഹെഡ് പോസ്റ്റോഫീസിലേക്ക് മാറ്റാൻ മൂന്ന് വർഷം മുൻപ് എടുത്ത തീരുമാനം ജനകീയ പ്രതിഷേധത്തെ തുടർന്ന് മരവിപ്പിച്ചിരുന്നു.

Related Post

Leave a Reply

Your email address will not be published. Required fields are marked *

You Missed