കരിപ്പൂർ: സൗദി അറേബ്യയിലെ ദമാമിലേക്കുള്ള വിമാന സർവീസുകളും മുടങ്ങിയതോടെ നാട്ടിലേക്ക് മടങ്ങാനാകാതെ ആയിരക്കണക്കിന് യാത്രക്കാർ ദുരിതത്തിൽ. റിയാദ്, ജിദ്ദ സർവീസുകൾ റദ്ദാക്കിയതിന് പിന്നാലെ ദമാമിൽനിന്ന് പ്രത്യേക സർവീസുകൾ ആരംഭിക്കാനുള്ള നീക്കവും പ്രതിസന്ധിയിലായതായാണ് റിപ്പോർട്ട്.
സൗദി വിമാനത്താവളങ്ങൾക്ക് നേരെയുണ്ടായ ആക്രമണ ഭീഷണികളെ തുടർന്ന് വിമാന സർവീസുകൾ തടസ്സപ്പെട്ടതാണ് യാത്രക്കാരുടെ പ്രതിസന്ധി രൂക്ഷമാക്കിയത്. നാട്ടിലേക്ക് മടങ്ങാനിരുന്ന ഉംറ തീർഥാടകരടക്കം നിരവധി പേർ സൗദിയിൽ കുടുങ്ങിക്കിടക്കുകയാണ്.
വിമാന സർവീസുകൾ സാധാരണ നിലയിലാകുന്നതും കാത്തിരിക്കുന്ന യാത്രക്കാർക്ക് മുന്നിൽ ഇപ്പോൾ മറ്റൊരു മാർഗം മാത്രമാണ് പ്രധാനമായും അവശേഷിക്കുന്നത്. റോഡ് മാർഗം അയൽരാജ്യങ്ങളിലെത്തി അവിടെനിന്ന് നാട്ടിലേക്കുള്ള വിമാനങ്ങൾ തേടുകയാണ് പലരും.
ബഹ്‌റൈൻ വഴി കരിപ്പൂരിലെത്തിയ കൊണ്ടോട്ടി തുറക്കൽ സ്വദേശി നിസാറിയ പുത്തലൻ, കോൺവോയ് അടിസ്ഥാനത്തിലായിരുന്നു യാത്രയെന്നും ഏത് നിമിഷവും ആക്രമണമുണ്ടാകുമെന്ന ആശങ്കയിലായിരുന്നു യാത്രയെന്നും പറഞ്ഞു.
വിമാന സർവീസുകൾ പുനഃസ്ഥാപിക്കുന്നതും യാത്രാ നിയന്ത്രണങ്ങൾ നീങ്ങുന്നതും കാത്ത് ആയിരക്കണക്കിന് പ്രവാസികളും തീർഥാടകരുമാണ് സൗദിയിൽ കഴിയുന്നത്.
എന്റെ പൊന്നാനി | പ്രാദേശിക വാർത്തകൾ
📲 വാർത്തകളും അപ്‌ഡേറ്റുകളും ലഭിക്കാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം:

