യുപിഐ ഇടപാടുകൾക്ക് സർവീ സ് ചാർജ് ഈടാക്കാനുള്ള കേന്ദ്ര നീക്കം ഉപേക്ഷിക്കണമെന്ന് സംസ്ഥാന വ്യാപാരി വ്യാവസായി സമിതി എടപ്പാൾ ഏരിയാ സമ്മേ ളനം പ്രമേയത്തിലൂടെ ആവശ്യ പ്പെട്ടു. കാവിൽപ്പടി ആയുർഗ്രീൻ കോൺഫറൻസ് ഹാളിൽ മുതിർ ന്ന അംഗം വാരിയത്ത് സെയ്ത്
പതാക ഉയർത്തി. ഫൈസൽ ചങ്ങരംകുളം അനുശോചന പ്രമേ യം അവതിരിപ്പിച്ചു. സംസ്ഥാന ജോയിൻ്റ് സെക്രട്ടറി കെ എം ലെനിൻ ഉദ്ഘാടനംചെയ്തു. ഏരി യാ പ്രസിഡൻ്റ് എം കെ ഹമീദ് അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡൻ്റ് എസ് ദിനേഷ് മുഖ്യപ്രഭാഷണം നടത്തി. ഏരിയാ സെക്രട്ടറി എൻ ആർ അനീഷ്
പ്രവർത്തന റിപ്പോർട്ട് അവതരിപ്പി ച്ചു. ഹംസ പുല്ലാട്ടിൽ സംഘടനാ റിപ്പോർട്ടും മുഫാഹിദ് കണക്കും അവതരിപ്പിച്ചു. ജില്ലാ കമ്മിറ്റി അംഗം മുഹമ്മദ് മാനു സ്വാഗതം പറഞ്ഞു.
ഭാരവാഹികൾ: എം കെ ഹമീ ദ് (പ്രസിഡൻ്റ്), എൻ ആർ അനീ ഷ് (സെക്രട്ടറി), മുഫാഹിദ് കുഴി മന (ട്രഷറർ).
