Breaking
Fri. Oct 30th, 2026

വയോജന സൗഹൃദ പഞ്ചായത്താകാൻ തവനൂർ; പ്രവർത്തനങ്ങൾക്ക് തുടക്കമായി.

തവനൂർ: പഞ്ചായത്തിനെ വയോജന സൗഹൃദമാക്കി മാറ്റുന്നതിനുള്ള വിവിധ പ്രവർത്തനങ്ങൾക്ക് തുടക്കമായി. പദ്ധതിയുടെ ഭാഗമായി വയോജന ഗ്രാമസഭ സംഘടിപ്പിച്ചു.

പഞ്ചായത്ത് പ്രസിഡന്റ് സി.വി. അബൂബക്കർ സിദ്ദീഖ് ഗ്രാമസഭ ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ കെ.വി. ബിന്ദു അധ്യക്ഷയായി.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി. സുനിത, പി. അബ്ദുൽ ജലീൽ, എം.കെ. മുത്തു, സി. സജിത, അസിസ്റ്റന്റ് സെക്രട്ടറി വി.എം. സജി, ഐസിഡിഎസ് സൂപ്പർവൈസർ അരുണിമ എന്നിവർ സംസാരിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *