Breaking
Fri. Oct 30th, 2026

സംസ്ഥാനത്തെ സ്പോർട്സ് സ്കൂളുകളിൽ വിവിധ തസ്തികകളിൽ താൽക്കാലിക നിയമനം.

മലപ്പുറം: കായിക യുവജനകാര്യ ഡയറക്ടറേറ്റിന് കീഴിൽ പ്രവർത്തിക്കുന്ന തിരുവനന്തപുരം ജി.വി. രാജ സ്പോർട്സ് സ്കൂൾ, കണ്ണൂർ സ്പോർട്സ് സ്കൂൾ, കുന്നംകുളം സ്പോർട്സ് ഡിവിഷൻ എന്നിവിടങ്ങളിൽ വിവിധ തസ്തികകളിൽ താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

വാർഡൻ ട്യൂട്ടർ (ആൺ/പെൺ), കെയർ ടേക്കർ (ആൺ/പെൺ), ക്ലീനിങ് ആൻഡ് ഹൗസ് കീപ്പിങ്, ഗ്രൗണ്ട്സ്മാൻ കം ഗാർഡനർ, സ്പോർട്സ് സ്റ്റോർ കീപ്പർ, ഇലക്ട്രീഷ്യൻ, കമ്പ്യൂട്ടർ അസിസ്റ്റന്റ്, ഡോബി, സെക്യൂരിറ്റി ഗാർഡ് കം ഡ്രൈവർ, റീഹാബിലിറ്റേഷൻ നഴ്സിങ് അസിസ്റ്റന്റ്, ലൈബ്രേറിയൻ തുടങ്ങിയ തസ്തികകളിലാണ് ഒഴിവുകൾ.

താൽപ്പര്യമുള്ളവർ നവംബർ 5-നകം അപേക്ഷ സമർപ്പിക്കണം.

കൂടുതൽ വിവരങ്ങൾക്ക്: 0471 2326644

Related Post

Leave a Reply

Your email address will not be published. Required fields are marked *