കേരള തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്ക് 2026–27 അധ്യയന വർഷത്തെ വിദ്യാഭ്യാസ ആനുകൂല്യങ്ങൾക്ക് നവംബർ 1 മുതൽ ഓൺലൈനായി അപേക്ഷിക്കാം.
അഞ്ച് മുതൽ ഏഴ് വരെയും എട്ട് മുതൽ പത്ത് വരെയുമുള്ള ക്ലാസുകളിലെ വിദ്യാർഥികൾക്കുള്ള വിദ്യാഭ്യാസ ഗ്രാന്റ്, എസ്.എസ്.എൽ.സി ക്യാഷ് അവാർഡ്, ഉന്നതവിദ്യാഭ്യാസ കോഴ്സുകൾക്കുള്ള ഗ്രാന്റ് എന്നിവയ്ക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
മുൻ അധ്യയന വർഷം ആനുകൂല്യം ലഭിച്ചവരും 2026–27 വർഷത്തേക്ക് പുതുതായി ഓൺലൈൻ അപേക്ഷ സമർപ്പിക്കണം.
അപേക്ഷിക്കേണ്ട വെബ്സൈറ്റ്:
🌐 www.labourwelfarefund.in
അവസാന തീയതി: ഡിസംബർ 31

