പൊന്നാനി: ദീർഘകാലം സിപിഐ എം പൊന്നാനി ഏരിയാ കമ്മിറ്റി അംഗവും മഹിളാ അസോസിയേഷൻ ജില്ലാ നേതാവുമായിരുന്ന എൻ. കോമളവല്ലിയെ അനുസ്മരിച്ചു.
മഹിളാ അസോസിയേഷൻ പൊന്നാനി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കേശവേട്ടൻ സ്മാരക ഹാളിലായിരുന്നു അനുസ്മരണ പരിപാടി. മഹിളാ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് വി.ടി. സോഫിയ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് ബിന്ദു സിദ്ധാർത്ഥൻ അധ്യക്ഷയായി. ജില്ലാ സെക്രട്ടറി ഇ. സിന്ധു അനുസ്മരണപ്രഭാഷണം നടത്തി.
പി. ഇന്ദിര, എ.എം. മാജിത, ഷൈലജ മണികണ്ഠൻ, വിമല ദാമോദരൻ, ശശികല, കൈപ്പട പുഷ്പ എന്നിവർ സംസാരിച്ചു. ഏരിയാ സെക്രട്ടറി ധന്യ പതിയാരത്ത് സ്വാഗതവും എ.പി. ശാന്ത നന്ദിയും പറഞ്ഞു.

