Breaking
Fri. Oct 30th, 2026

പൊന്നാനി നഗരസഭ പരിധിയിലെ പോസ്റ്റ് ഓഫീസുകളുടെ പ്രവർത്തനം നിർത്തലാക്കരുതെന്നാവശ്യപെട്ട് കോൺഗ്രസ് പൊന്നാനി ഹെഡ് പോസ്റ്റ് മാസ്റ്ററെ ഉപരോധിച്ചു.

ഗ്രാമീണ മേഖലകളിലെ പോസ്റ്റ് ഓഫീസുകൾ കേന്ദ്രസർക്കാർ നിർത്തലാക്കുന്നു. കോൺഗ്രസ്. പൊന്നാനി: പൊന്നാനി നഗരസഭ പരിധിയിലെ കടവനാട്,ബിയ്യം, ഈശ്വരമംഗലം പ്രദേശങ്ങളിൽ പ്രവർത്തിച്ചുവരുന്ന ഗ്രാമീണ പോസ്റ്റ് ഓഫീസുകൾ നിർത്തലാക്കുന്നു. നിരവധി വർഷങ്ങളായി പ്രവർത്തിച്ചുവരുന്ന ഗ്രാമീണ മേഖലകളിലെ പോസ്റ്റ് ഓഫീസുകളാണ് നഗരസഭ പരിധി യിലാണെന്ന കാരണത്താൽ നിർത്തലാക്കുന്നത്. ഇതു കാരണം സേവിങ്സ്, പിഎം കിസാൻ, സ്പീഡ് പോസ്റ്റ് ,പാർസൽ, സ്പീഡ് പോസ്റ്റ്, ലൈഫ് ഇൻഷുറൻസ് തുടങ്ങിയ വിവിധ ആവശ്യങ്ങൾക്ക് കിലോമീറ്ററുകൾ അകലെയുള്ള പോസ്റ്റ് ഓഫീസുകളെ ആശ്രയിക്കേണ്ട സ്ഥിതിയാണ് പൊതുജനങ്ങൾക്ക് വന്നിട്ടുള്ളത്. കേന്ദ്രസർക്കാരിൻ്റെ തെറ്റായനയങ്ങളിൽ പ്രതിഷേധിച്ചു കൊണ്ടും, പൊന്നാനി നഗരസഭ പരിധിയിലെ പോസ്റ്റോഫസുകളുടെ പ്രവർത്തനം നിർത്തലാക്കരു തെന്നാവശ്യപ്പെട്ടും പൊന്നാനി ഹെഡ് പോസ്റ്റ് മാസ്റ്ററെ കോൺഗ്രസ് ഉപരോധിച്ചു. പൊന്നാനി നഗരസഭ പ്രതിപക്ഷ നേതാവ് ടി കെ അഷ്റഫ്, പുന്നക്കൽ സുരേഷ്, എ പവിത്രകുമാർ, എം അബ്ദുല്ലത്തീഫ്, കെ ജയപ്രകാശ്, കെഎം റഹീം, സുഹൈൽ കടവനാട്, കേശവൻ കൈലാസംകളം എന്നിവർ ഉപരോധസമരത്തിന് നേതൃത്വം നൽകി.

Related Post

Leave a Reply

Your email address will not be published. Required fields are marked *