പട്ടികജാതി വികസന വകുപ്പിന് കീഴിൽ ജില്ലയിൽ 126 എസ്.സി പ്രമോട്ടർമാരുടെ ഒഴിവുകളിലേക്ക് പട്ടികജാതി വിഭാഗത്തിൽപ്പെട്ടവരിൽനിന്ന് അപേക്ഷ ക്ഷണിച്ചു.പ്രതിമാസം 11,000 രൂപ ഹോണറേറിയം ലഭിക്കുന്ന താൽക്കാലിക നിയമനമാണിത്. 18നും 45നും ഇടയിൽ പ്രായമുള്ള പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
അപേക്ഷാ ഫോമുകൾ ബ്ലോക്ക്, നഗരസഭാ പട്ടികജാതി വികസന ഓഫീസുകളിലും ജില്ലാ പട്ടികജാതി വികസന ഓഫീസിലും ലഭിക്കും.
പൂരിപ്പിച്ച അപേക്ഷ നവംബർ 12ന് വൈകിട്ട് അഞ്ചിനകം ജില്ലാ പട്ടികജാതി വികസന ഓഫീസിൽ സമർപ്പിക്കണം.
കൂടുതൽ വിവരങ്ങൾക്ക്: 0483 2734901

