തിരൂർ: നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ സർക്കാർ അടിയന്തരമായി ഇടപെട്ട് പരിഹാരം കാണണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തിരൂർ നിയോജകമണ്ഡലം വാർഷിക ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു.
ജില്ലാ ട്രഷറർ നൗഷാദ് കളപ്പാടൻ യോഗം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.പി. അബ്ദുൽറഹ്മാൻ അധ്യക്ഷനായി.
ജില്ലാ ഭാരവാഹികളായ പി.എ. ബാവ, മണി വളാഞ്ചേരി, ഇല്യാസ് കടലായി, അസ്ലം മെട്രോ, എം. കുഞ്ഞിബാവ, ഷംസുദ്ദീൻ മുബാറക്ക്, എം. വിനീത, സി. അബ്ദുള്ള, കെ. അനിൽകുമാർ, സി. മമ്മി, എ. വിഷ്ണു എന്നിവർ സംസാരിച്ചു.

