പൊന്നാനി: വെളിയങ്കോട് പഞ്ചായത്തിലെ സർക്കാർ വിദ്യാലയങ്ങൾക്ക് ഫർണിച്ചർ വിതരണം ചെയ്തു. പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കിയത്.
ഫർണിച്ചർ വിതരണത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ബബിത നൗഫൽ നിർവഹിച്ചു. ക്ഷേമകാര്യ സ്ഥിരംസമിതി ചെയർമാൻ നൗഫൽ പൂക്കൈത അധ്യക്ഷനായി.
ഭരണസമിതി അംഗങ്ങളായ കെ.കെ. ബീരാൻകുട്ടി, ഫൗസിയ വടക്കേപ്പുറത്ത്, റഹ്മത്ത്, സുമിത രതീഷ്, പ്രധാനാധ്യാപകരായ സരിത സി. വർഗീസ്, സവിതാമണി, വി. അനീഷ്, ഷാനിബ, പി.ടി.എ പ്രസിഡന്റ് അലി എന്നിവർ സംസാരിച്ചു.

