‘ജനസ്പർശം കേരളം’ ഫയൽ അദാലത്ത് ഡിസംബർ 31 വരെ നീട്ടി.

സർക്കാർ ഓഫീസുകളിൽ തീർപ്പാകാതെ കെട്ടിക്കിടക്കുന്ന ഫയലുകൾ തീർപ്പാക്കുന്നതിനായി ആരംഭിച്ച ‘ജനസ്പർശം കേരളം’ ഫയൽ അദാലത്തിന്റെ കാലാവധി ഡിസംബർ 31 വരെ നീട്ടി.

ഒക്ടോബർ 15ന് ആരംഭിച്ച അദാലത്ത് സെക്രട്ടേറിയറ്റ്, വകുപ്പ് മേധാവികളുടെ കാര്യാലയങ്ങൾ, ജില്ലാ കലക്ടറേറ്റുകൾ എന്നിവിടങ്ങളിലെ ഫയലുകൾക്കാണ് ബാധകം.

നവംബർ 16 മുതൽ 30 വരെ ആദ്യഘട്ട അദാലത്തും ഡിസംബർ 1 മുതൽ 15 വരെ രണ്ടാംഘട്ട അദാലത്തും നടക്കും. ഡിസംബർ 25നകം അന്തിമ തീർപ്പാക്കലും ഉത്തരവുകൾ പുറപ്പെടുവിക്കലും പൂർത്തിയാക്കും. ഡിസംബർ 26 മുതൽ 31 വരെ തീർപ്പാക്കിയ ഫയലുകളുടെ ഏകീകരണവും അവലോകനവും നടത്തും.

Related Post

Leave a Reply

Your email address will not be published. Required fields are marked *