കോട്ടക്കൽ: 37-ാമത് മലപ്പുറം ജില്ലാ സ്കൂൾ ശാസ്ത്രോത്സവവും കുറ്റിപ്പുറം റീജണൽ വി.എച്ച്.എസ്.ഇ സ്കിൽ ഫെസ്റ്റിവലും ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിലായി എടരിക്കോട് പി.കെ.എം.എം.എച്ച്.എസ്.എസ്, ക്ലാരി ജി.യു.പി.എസ് എന്നിവിടങ്ങളിൽ നടക്കും.
ശാസ്ത്ര, സാമൂഹ്യശാസ്ത്ര, ഐ.ടി മേളകളും വി.എച്ച്.എസ്.ഇ സ്കിൽ ഫെസ്റ്റിവലും ചൊവ്വ, ബുധൻ ദിവസങ്ങളിൽ എടരിക്കോട് പി.കെ.എം.എം.എച്ച്.എസ്.എസിൽ നടക്കും. ഗണിതമേള ക്ലാരി ജി.യു.പി.എസിലാണ്. പ്രവൃത്തിപരിചയ മേള വ്യാഴാഴ്ച എടരിക്കോട് നടക്കും.
ചൊവ്വാഴ്ച വൈകിട്ട് മൂന്നിന് എം.പി. അബ്ദുസ്സമദ് സമദാനി എം.പി ഉദ്ഘാടനം ചെയ്യും. വ്യാഴാഴ്ച നടക്കുന്ന സമാപന സമ്മേളനം പി.എം.എ. സമീർ എം.എൽ.എ ഉദ്ഘാടനം ചെയ്യും.

