ചങ്ങരംകുളം പൊലീസ് സ്റ്റേഷനിലേക്ക് മുസ്‌ലിം ലീഗ് മാർച്ച് 5ന്.

ചങ്ങരംകുളം: പോലീസിന്റെ ഗുണ്ടാ–മാഫിയ കൂട്ടുകെട്ടിനെതിരെയും പൊലീസിന്റെ പ്രവർത്തനങ്ങളിൽ പ്രതിഷേധിച്ചും നവംബർ 5ന് രാവിലെ 10 മണിക്ക് ചങ്ങരംകുളം പൊലീസ് സ്റ്റേഷനിലേക്ക് മുസ്‌ലിം ലീഗ് മാർച്ച് നടത്തും.

കഴിഞ്ഞ കുറേ വർഷങ്ങളായി പോലീസ് ഈ കൂട്ടുകെട്ട് തുടരുകയാണെന്നും പൊലീസിന്റെ ആത്മവീര്യവും ജനങ്ങളുടെ വിശ്വാസവും നഷ്ടപ്പെടുത്തുന്ന നടപടികൾക്ക് ഒത്താശ ചെയ്യുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നുമാണ് മാർച്ചിലൂടെ ആവശ്യപ്പെടുന്നതെന്ന് മുസ്‌ലിം ലീഗ് നേതാക്കൾ അറിയിച്ചു.

ജില്ലാ ട്രഷറർ അഷ്റഫ് കോക്കൂർ, ജില്ലാ വൈസ് പ്രസിഡന്റ് ഇബ്രാഹിം മുതൂർ, മണ്ഡലം പ്രസിഡന്റ് പി.പി. യൂസഫലി, തവനൂർ മണ്ഡലം ജനറൽ സെക്രട്ടറി ടി.പി. ഹൈദരലി, ഷാനവാസ് വട്ടത്തൂർ എന്നിവർ വാർത്താസമ്മേളനത്തിൽ സംസാരിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *