മലയാളം അറിയുന്നതിൽ അഭിമാനമുള്ളവരാകണം: സുഭാഷ് ചന്ദ്രൻ

തിരൂർ: മലയാളം അറിയുന്നതിൽ അഭിമാനമുള്ളവരാകണമെന്നും മാതൃഭാഷയെ ബഹുമാനി ക്കണമെന്നും എഴുത്തുകാരൻ സുഭാഷ് ചന്ദ്രൻ പറഞ്ഞു. മലയാള സർവകലാശാലയിൽ ‘മാതൃഭാഷയും ലോകവിജ്ഞാനവും’ എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ സംസാരിക്കുക യായിരുന്നു അദ്ദേഹം.മാതൃഭാഷയ്ക്ക് സാഹിത്യത്തിലൂടെ മാത്രമാണ് വേരുറപ്പുണ്ടാകുന്നത്. ഭാഷയുടെ വേരുകൾ മനസ്സിലാക്കുന്ന എഴുത്തുകാർ ഉണ്ടെങ്കിൽ മാത്രമേ ഭാഷയ്ക്ക് ഫലപ്രദമായ വിനിമയം സാധ്യമാകൂ. മാതൃഭാഷ നിലനിർത്തുന്നതിനായി എല്ലാവരും ഒന്നിച്ചുനിൽക്കണ മെന്നും അദ്ദേഹം പറഞ്ഞു.ഭാഷയെ സമ്പന്നമാക്കുന്നത് പുറംജീവിതത്തെക്കുറിച്ചുള്ള അറിവാണെന്നും സുഭാഷ് ചന്ദ്രൻ കൂട്ടിച്ചേർത്തു.ടി.പി. കുഞ്ഞിക്കണ്ണൻ, ഡോ. പ്രസാദ് എം. അലക്സ്, ഡോ. കെ.എം. ഭരതൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

എന്റെ പൊന്നാനി | പ്രാദേശിക വാർത്തകൾ

📲 വാർത്തകളും അപ്‌ഡേറ്റുകളും ലഭിക്കാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം:

Related Post

Leave a Reply

Your email address will not be published. Required fields are marked *