പൊന്നാനി തീരസംരക്ഷണം: ടെട്രാപോഡ് പദ്ധതി പൂർത്തിയാകുമോ?

പൊന്നാനി :പൊന്നാനിയിലെ കടൽക്ഷോഭത്തിന് ശാശ്വത പരിഹാരമെന്ന പ്രതീക്ഷയിൽ ആരംഭിച്ച ചെല്ലാനം മാതൃകയിലുള്ള ടെട്രാപോഡ് കടൽഭിത്തി പദ്ധതിയുമായി ബന്ധപ്പെട്ട് വീണ്ടും ചർച്ചകൾ സജീവമാകുന്നു.

സ്വകാര്യ കമ്പനിയുടെ സി.എസ്.ആർ ഫണ്ട് ഉപയോഗിച്ച് ഒരുമാസത്തിനകം കടൽഭിത്തി നിർമിക്കുമെന്നായിരുന്നു നേരത്തെയുള്ള പ്രഖ്യാപനം. എന്നാൽ പദ്ധതി മുന്നോട്ടുപോകാത്ത സാഹചര്യത്തിൽ, എ.ഡി.ബി സഹായത്തോടെ മുൻ സർക്കാർ ആരംഭിച്ച ടെട്രാപോഡ് പദ്ധതിയുമായി മുന്നോട്ടുപോകാനാണ് ഇപ്പോഴത്തെ നീക്കം.

പൊന്നാനി അഴിമുഖം മുതൽ പെരുമ്പടപ്പ് പാലപ്പെട്ടി വരെയുള്ള 11.5 കിലോമീറ്റർ തീരത്ത് നടപ്പാക്കാൻ ലക്ഷ്യമിടുന്ന പദ്ധതിയുടെ പ്രതീക്ഷിത ചെലവ് 400 കോടി രൂപയാണ്. കേന്ദ്ര ഏജൻസിയായ എൻ.സി.സി.ആർ സാധ്യതാപഠനവും രൂപരേഖയും തയ്യാറാക്കിയിട്ടുണ്ട്.

പൊന്നാനി തീരത്തെ കടൽക്ഷോഭത്തിൽനിന്ന് സംരക്ഷിക്കാൻ ദീർഘകാലാടിസ്ഥാനത്തിലുള്ള പരിഹാരം അനിവാര്യമാണ്. അതിനാൽ പദ്ധതിയുടെ തുടർനടപടികൾ വേഗത്തിലാക്കി നിർമാണം യാഥാർഥ്യമാക്കണമെന്നാണ് തീരദേശവാസികളുടെ പ്രധാന ആവശ്യം.

Related Post

Leave a Reply

Your email address will not be published. Required fields are marked *