വേങ്ങര: വിൽപ്പനയ്ക്കായി സൂക്ഷിച്ച 2.4 ലിറ്റർ വ്യാജമദ്യവുമായി ഒരാൾ പിടിയിൽ. കണ്ണമംഗലം തീണ്ടക്കാട്ട് തടത്തിൽ കോളനി പുതിരൻ വീട്ടിൽ മണി (56)യെയാണ് പിടികൂടിയത്. ഇയാളിൽനിന്ന് 12 കുപ്പി മദ്യം കണ്ടെടുത്തു.
കുന്നുംപുറം–വേങ്ങര റോഡിൽ മണ്ണാരത്ത് പടിക്കൽ പുറായയിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.
തിരൂരങ്ങാടി അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ വി. അരവിന്ദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.

