എരമംഗലം: കുണ്ടുകടവ്–ഗുരുവായൂർ സംസ്ഥാനപാതയിലെ വന്നേരി മുതൽ പെരുമ്പടപ്പ് പാറ വരെയുള്ള മൂന്ന് കിലോമീറ്റർ ദൂരം ശുചീകരിച്ച് പാലപ്പെട്ടി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ്. വളന്റിയർമാരും പെരുമ്പടപ്പ് പഞ്ചായത്ത് ഹരിതകർമസേനാംഗങ്ങളും.
റോഡിന്റെ ഇരുവശങ്ങളിലുമുള്ള പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ നീക്കം ചെയ്തു. നിർമലം പുതുയുഗം ശുചിത്വകേരളം പദ്ധതിയുടെ ഭാഗമായി നടന്ന ശുചീകരണം പെരുമ്പടപ്പ് പഞ്ചായത്ത് പ്രസിഡന്റ് കെ. വത്സലകുമാർ ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് ഷംസിയ റഫീഖ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ വി.കെ. അനസ്, ആലുങ്ങൽ അഷ്റഫ്, പഞ്ചായത്ത് സെക്രട്ടറി ശ്രീലക്ഷ്മി, പാലപ്പെട്ടി സ്കൂൾ അധ്യാപകൻ വി.വി. ഫസലുറഹ്മാൻ എന്നിവർ പങ്കെടുത്തു.
എന്റെ പൊന്നാനി | പ്രാദേശിക വാർത്തകൾ
📲 വാർത്തകളും അപ്‌ഡേറ്റുകളും ലഭിക്കാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം:

