കുറ്റിപ്പുറം: തിരൂർ ആലത്തിയൂർ കെ.എച്ച്.എം. ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന 37-ാമത് മലപ്പുറം ജില്ലാ സ്കൂൾ കലോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ വി.എസ്. ജോയ് എം.എൽ.എ. പ്രകാശന കർമം നിർവഹിച്ചു.
തിരൂർ സ്വദേശി റിട്ട. അധ്യാപകൻ അസ്ലമാണ് ലോഗോ തയ്യാറാക്കിയത്. ചടങ്ങിൽ അമീൻ കരുവാനത്ത്, മോനൂട്ടി പൊയിലശ്ശേരി, കെ.എം. മുഹമ്മദ് അസ്ലം, ടി.എസ്. ഡാനിഷ്, കെ. സനോജ്, കെ.ടി. ഉമ്മർ, പി. പ്രവീൺ കുമാർ എന്നിവർ പങ്കെടുത്തു.
എന്റെ പൊന്നാനി | പ്രാദേശിക വാർത്തകൾ

