Breaking
Fri. Nov 6th, 2026

ന്യൂനപക്ഷ വിദ്യാർഥികൾക്ക് സ്കോളർഷിപ്പും ഗവേഷണ ഫെലോഷിപ്പും; അപേക്ഷ ക്ഷണിച്ചു.

സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന ന്യൂനപക്ഷ വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പിനും ഗവേഷണം നടത്തുന്ന വിദ്യാർഥികൾക്കുള്ള ചീഫ് മിനിസ്റ്റേഴ്സ് റിസർച്ച് ഫെലോഷിപ്പിനും അപേക്ഷ ക്ഷണിച്ചു.

🔹 ന്യൂനപക്ഷ സ്കോളർഷിപ്പ്

ഐ.ഐ.ടി., ഐ.ഐ.എം., ഐ.ഐ.എസ്. തുടങ്ങിയ സ്ഥാപനങ്ങളിലെ നിർദിഷ്ട കോഴ്സുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കാണ് സ്കോളർഷിപ്പിന് അർഹത.

🔹 ചീഫ് മിനിസ്റ്റേഴ്സ് റിസർച്ച് ഫെലോഷിപ്പ്

യു.ജി.സി. അംഗീകൃത സർവകലാശാലകളിലും സ്ഥാപനങ്ങളിലും റെഗുലർ, ഫുൾടൈം ഗവേഷണം നടത്തുന്ന കേരളീയരായ ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർഥികൾക്ക് അപേക്ഷിക്കാം. ഒരു വർഷത്തേക്ക് ഒറ്റത്തവണയായി 2.40 ലക്ഷം രൂപയാണ് ഫെലോഷിപ്പ്.

കഴിഞ്ഞ വർഷം ഫെലോഷിപ്പ് ലഭിച്ചവരും പുതുക്കുന്നതിനായി വീണ്ടും അപേക്ഷിക്കണം. അപേക്ഷിക്കാനുള്ള അവസാന തീയതി നവംബർ 30.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷയ്ക്കും:

🌐 https://mwdscholarship.kerala.gov.in

📞 0471 2300523, 0471 2300524

എന്റെ പൊന്നാനി | പ്രാദേശിക വാർത്തകൾ

Related Post

Leave a Reply

Your email address will not be published. Required fields are marked *