Breaking
Fri. Nov 6th, 2026

കനത്ത മഴയിൽ കോട്ടക്കൽ ടൗണിൽ വെള്ളക്കെട്ട്; സ്കൂട്ടർ ഒഴുകിപ്പോയി.

കോട്ടക്കൽ: കനത്ത മഴയെ തുടർന്ന് കോട്ടക്കൽ ടൗണിലും പ്രധാന റോഡുകളിലും രൂക്ഷമായ വെള്ളക്കെട്ടും ശക്തമായ വെള്ളപ്പാച്ചിലും. റോഡരികിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടർ വെള്ളത്തിൽ ഒഴുകിപ്പോയി. സമീപത്ത് നിർത്തിയിട്ടിരുന്ന വാനിൽ തട്ടിയാണ് സ്കൂട്ടർ നിന്നത്.

വ്യാഴാഴ്ച ഉച്ചയോടെയുണ്ടായ ശക്തമായ മഴയിൽ ടൗണിലെ ഓടകൾ കവിഞ്ഞൊഴുകി. കടകളുടെ വരാന്തകളിലേക്കും താഴത്തെ നിലകളിലേക്കും വെള്ളം ഇരച്ചുകയറി.

ടൗണിൽ മതിയായ ഡ്രെയിനേജ് സൗകര്യമില്ലാത്തതാണ് ചെറിയ മഴയിൽപ്പോലും രൂക്ഷമായ വെള്ളക്കെട്ടിനും വെള്ളപ്പാച്ചിലിനും കാരണമാകുന്നതെന്ന് നാട്ടുകാരും വ്യാപാരികളും ആരോപിക്കുന്നു.

എന്റെ പൊന്നാനി | പ്രാദേശിക വാർത്തകൾ

Related Post

Leave a Reply

Your email address will not be published. Required fields are marked *