Breaking
Fri. Nov 6th, 2026

പൊന്നാനി ഹെഡ് പോസ്റ്റ് ഓഫീസ് സബ് ഓഫീസായി മാറിയേക്കും; നിർത്തലാക്കാൻ നീക്കം.

പൊന്നാനി: തിരൂർ ഡിവിഷനു കീഴിലുള്ള പൊന്നാനി ഹെഡ് പോസ്റ്റ് ഓഫീസ് നിർത്തലാക്കാൻ നീക്കം. ഒരു ഡിവിഷനു കീഴിൽ ഒരു ഹെഡ് പോസ്റ്റ് ഓഫീസ് മതിയെന്ന നിർദേശത്തിന്റെ അടിസ്ഥാനത്തിൽ പ്രാഥമിക നടപടികൾക്ക് തപാൽ ഡയറക്ടറേറ്റ് നിർദേശം നൽകിയതായാണ് റിപ്പോർട്ട്.

തീരുമാനം പ്രാബല്യത്തിലായാൽ പൊന്നാനി ചന്തപ്പടിയിലെ ഹെഡ് പോസ്റ്റ് ഓഫീസ് സബ് ഓഫീസായി മാറും. നഗരപരിധിയിലെ ഗ്രാമീണ പോസ്റ്റ് ഓഫീസുകളായ ഈശ്വരമംഗലം, ബിയ്യം എന്നിവിടങ്ങളിലെ സബ് ഓഫീസുകൾ ഒഴിവാക്കാനുള്ള തീരുമാനത്തിന് പിന്നാലെയാണ് പുതിയ നീക്കം.

ജില്ലയിൽ മഞ്ചേരി, തിരൂർ എന്നീ രണ്ട് തപാൽ ഡിവിഷനുകളാണുള്ളത്. നേരത്തെ ഇവ ലയിപ്പിച്ച് മലപ്പുറം കേന്ദ്രീകരിച്ച് ഒരു ഡിവിഷൻ മാത്രമാക്കാനുള്ള നീക്കമുണ്ടായിരുന്നെങ്കിലും പ്രതിഷേധത്തെ തുടർന്ന് തീരുമാനം മരവിപ്പിച്ചിരുന്നു.

ഗ്രാമീണ തപാൽ ഓഫീസുകൾ നിർത്തലാക്കുകയും പൊന്നാനി ഹെഡ് പോസ്റ്റ് ഓഫീസ് സബ് ഓഫീസായി തരംതാഴ്ത്തുകയും ചെയ്താൽ ജീവനക്കാരുടെ എണ്ണം കുറയുന്നതിനും തപാൽ സേവനങ്ങൾ പരിമിതപ്പെടുന്നതിനും ഇടയാകുമെന്ന ആശങ്ക ഉയരുന്നുണ്ട്. നീക്കത്തിനെതിരെ ജനപ്രതിനിധികൾ ഇടപെടണമെന്ന ആവശ്യവും നാട്ടുകാർ ഉന്നയിക്കുന്നു.

എന്റെ പൊന്നാനി | പ്രാദേശിക വാർത്തകൾ

Related Post

Leave a Reply

Your email address will not be published. Required fields are marked *