Breaking
Fri. Nov 6th, 2026

ചെറവല്ലൂർ–പെരുമ്പടപ്പ് ബണ്ട് റോഡിന് 8 കോടിയുടെ ഭരണാനുമതി; നിർമാണം ഉടൻ പുനരാരംഭിക്കും.

ചങ്ങരംകുളം: ചെറവല്ലൂർ–പെരുമ്പടപ്പ് ബണ്ട് റോഡിന്റെയും പാലത്തിന്റെയും നിർമാണത്തിന് 8 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി കെ.പി. നൗഷാദ് അലി എം.എൽ.എ. അറിയിച്ചു. നിർമാണം ഉടൻ പുനരാരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് തുടക്കം കുറിച്ച പദ്ധതിക്ക് ആദ്യം അഞ്ച് കോടി രൂപയാണ് വകയിരുത്തിയിരുന്നത്. പാലവും റോഡും പൂർത്തിയാക്കാൻ കൂടുതൽ തുക ആവശ്യമായതിനെ തുടർന്ന് പദ്ധതി വിഹിതം എട്ട് കോടിയായി ഉയർത്തുകയായിരുന്നു.

ഒമ്പത് മീറ്റർ വീതിയിലും 650 മീറ്റർ നീളത്തിലും റോഡും പാലവും നിർമിക്കാനാണ് അനുമതി ലഭിച്ചത്. ഏതാനും മാസങ്ങളായി നിർമാണം നിലച്ചുകിടക്കുകയായിരുന്നു. ഭരണാനുമതി ലഭിച്ചതോടെ പദ്ധതി വേഗത്തിൽ പൂർത്തിയാകുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികൾ.

എന്റെ പൊന്നാനി | പ്രാദേശിക വാർത്തകൾ

Related Post

Leave a Reply

Your email address will not be published. Required fields are marked *