Breaking
Fri. Nov 6th, 2026

പൊന്നാനി തീരദേശ റോഡുകളുടെ നവീകരണത്തിന് 6 കോടി രൂപയുടെ അംഗീകാരം.

പൊന്നാനി: തീരദേശത്തെ വിവിധ റോഡുകൾ നവീകരിക്കുന്നതിന് ആറു കോടി രൂപയുടെ പദ്ധതിക്ക് സർക്കാർ അംഗീകാരം ലഭിച്ചതായി കെ.പി. നൗഷാദ് അലി എം.എൽ.എ. അറിയിച്ചു. ടെൻഡർ നടപടികൾ പൂർത്തിയാക്കി ഉടൻ നിർമാണം ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

നവീകരിക്കുന്ന റോഡുകൾ:

– കോടതിപ്പടിയിൽ നിന്ന് അഴിമുഖത്തേക്കുള്ള പഴയ ജങ്കാർ റോഡ്
– തഖ്‌വ പള്ളി–ലൈറ്റ് ഹൗസ് റോഡ്
– പുതുപൊന്നാനി മാളിയേക്കൽ ബീച്ച് റോഡ്
– സലാമത്ത് മദ്രസ റോഡ്
– പൊന്നാനി നാലാംകല്ല്–മുല്ല റോഡ്
– കിണർ–ഹാച്ചറി റോഡ്
– വെളിയങ്കോട് പഞ്ചായത്തിലെ ചക്കരമാക്കൽ റോഡ്
– പെരുമ്പടപ്പ് പഞ്ചായത്തിലെ ആശുപത്രി–ബീച്ച് റോഡ്

ഹാർബർ എൻജിനീയറിങ് വിഭാഗത്തിന്റെ നേതൃത്വത്തിലാണ് പദ്ധതി തയ്യാറാക്കിയത്. തീരദേശത്തെ റോഡുകൾ ഗതാഗതയോഗ്യമാക്കുകയാണ് ലക്ഷ്യമെന്ന് എം.എൽ.എ. അറിയിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *