പൊന്നാനി: വിദ്യാർഥികൾക്ക് കൃഷിപാഠം പകരാൻ വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ‘നനവ്’ പദ്ധതി ആരംഭിച്ചു. കൃഷിഭവന്റെ സഹകരണത്തോടെ ജൈവ പച്ചക്കറിത്തോട്ടവും വാഴക്കൃഷിയും ഒരുക്കുന്നുണ്ട്.
വിദ്യാർഥികൾ തയ്യാറാക്കിയ അടുക്കളത്തോട്ടത്തിൽ പച്ചക്കറിത്തൈകൾ നട്ട് വെളിയങ്കോട് കൃഷിഭവൻ കൃഷി ഓഫീസർ ഡോ. വി.കെ. സഫ്ന പദ്ധതി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ഫാറൂഖ് വെളിയങ്കോട് അധ്യക്ഷനായി. കൃഷി അസിസ്റ്റന്റ് ആർ.എസ്. ബിന്ദു കാർഷിക സന്ദേശം നൽകി.
സ്കൂൾ പ്രധാനാധ്യാപിക വി.എസ്. സുനിത, സീനിയർ അധ്യാപിക പി.ടി. ജോസഫ് ആന്റണി, വി.കെ. ജയശ്രീ, അധ്യാപകരായ രാഖില, കെ. സന്ധ്യ എന്നിവർ സംസാരിച്ചു.

