പാലിയേറ്റീവ് യൂണിറ്റിന് തുടക്കമായി.

കുറ്റിപ്പുറം: കുറ്റിപ്പുറം പഞ്ചായത്തിന്റെയും കുറ്റിപ്പുറം താലൂക്ക് ആശുപത്രിയുടെയും നേതൃത്വത്തിലുള്ള പാലിയേറ്റീവ് പരിചരണ പദ്ധതിയുടെ രണ്ടാമത്തെ യൂണിറ്റിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കൈപ്പള്ളി അബ്ദുള്ളക്കുട്ടി നിർവഹിച്ചു.

വൈസ് പ്രസിഡന്റ് റിജിത ഷെലീജ് അധ്യക്ഷയായി. പാലിയേറ്റീവ് പദ്ധതിയെക്കുറിച്ച് പാലിയേറ്റീവ് മെഡിക്കൽ ഓഫീസർ സുഹൈൽ വിശദീകരിച്ചു.

സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.പി. സക്കീർ, ബ്ലോക്ക് ഡിവിഷൻ മെമ്പർ എം.വി. ജമീല, വാർഡ് മെമ്പർമാരായ കെ.പി. അസീസ്, സുലൈമാൻ, ഫൗസിയ, മെഡിക്കൽ ഓഫീസർ നിഷ എന്നിവർ സംസാരിച്ചു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലിജി ജാസ്മിൻ സ്വാഗതവും ഹെൽത്ത് ഇൻസ്പെക്ടർ സജുകുമാർ നന്ദിയും പറഞ്ഞു.

Related Post

Leave a Reply

Your email address will not be published. Required fields are marked *