മലപ്പുറം : പൊന്നാനി ചമ്രവട്ടം ജംഗ്ഷനിൽ ശനിയാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് നിയന്ത്രണം വിട്ട ബൊലേറോ ജീപ്പ് മറിഞ്ഞ് അപകടം ഉണ്ടായത്. ആലുവ തിരുവാലൂർ കുന്നില്‍ പറമ്പിൽ ബേബി എന്നവരുടെ മകന്‍ നിബിഷ്(35) ആണ് മരിച്ചത്. അപകടത്തിൽ തലക്ക് ഗുരുതരമായ പരിക്കേറ്റ നിബിഷിനെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച ഉച്ചയോടെ മരണപ്പെടുകയായിരുന്നു.
പരസ്യബോര്‍ഡ് കെട്ടുന്ന ജോലിക്കായി ബൊലേറോ ജീപ്പിൽ കാസര്‍ഗോഡ് നിന്ന് ആലുവക്ക് പോകുമ്പോൾ ആയിരുന്നു അപകടം. മൃതദേഹം ചൊവ്വാഴ് പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട്നല്‍കും.