പെരുമ്പടപ്പ് : അത്യാധുനിക സൗകര്യങ്ങളോടെ പെരുമ്പടപ്പ് ഗ്രാമപഞ്ചായത്തിനായി നിര്‍മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ജനുവരി 28ന് വൈകീട്ട് നാലിന് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്‌മാൻ നിർവ്വഹിക്കും. ചടങ്ങില്‍ പി നന്ദകുമാർ എം.എൽ.എ അധ്യക്ഷത വഹിക്കും.
നാല് നിലകളിലായാണ് കെട്ടിടത്തിന്റെ നിർമാണം. ഗ്രാമപഞ്ചായത്തിന്റെ തനത് ഫണ്ട് അടക്കം വിവിധ ഫണ്ടുകളില്‍ നിന്നായി 3.04 കോടി രൂപ ചെലവഴിച്ചാണ് നിര്‍മാണം പൂര്‍ത്തീകരിച്ചത്. സേവനങ്ങൾ തേടി ഗ്രാമപഞ്ചായത്തിലേക്ക് എത്തുന്ന ജനങ്ങൾക്ക് മെച്ചപ്പെട്ട സൗകര്യം ഒരുക്കുക, പഞ്ചായത്ത് പരിധിയിലെ വിവിധ സർക്കാർ ഓഫീസുകളെ ഒരു കുടക്കീഴിൽ എത്തിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് പഞ്ചായത്തിനായി അത്യാധുനിക സൗകര്യങ്ങളോടെ പുതിയ കെട്ടിടം ഒരുക്കിയത്. ലിഫ്റ്റ് അടക്കമുള്ള സൗകര്യങ്ങള്‍ കെട്ടിടത്തില്‍ ഒരുക്കിയിട്ടുണ്ട്. വില്ലേജ് ഓഫീസ്, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (എൻ.ആർ.ഇ.ജി.എസ്), കുടുംബശ്രീ, ഹരിത കർമസേന ഓഫീസ്, എ.ഇ ഓഫീസ്, സംയോജിത ശിശുവികസന സേവന പദ്ധതി (ഐ.സി.ഡി.എസ്), വിഭാഗങ്ങൾക്കുള്ള ഓഫീസുകളും പുതിയ കെട്ടിടത്തിൽ ക്രമീകരിക്കും. സർക്കാർ ഏജൻസിയായ എഫ്.ആർ.ബി.എല്ലിനായിരുന്നു നിർമാണ ചുമതല.

Related Post

Leave a Reply

Your email address will not be published. Required fields are marked *