പൊന്നാനി :കടലിൽ കാണാതായ മത്സ്യതൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി.പൊന്നാനിയിൽ മത്സ്യബന്ധനത്തിടെ ബോട്ടിൽ നിന്നും വീണ് കാണാതായ തൊഴിലാളി വെസ്റ്റ് ബംഗാൾ കൃഷ്‌ണദാസ്‌പുർ സ്വദേശി ബസുദേബ് ഗിരി (29) യുടെ മൃതദേഹമാണ് തിരച്ചിലിൽ കണ്ടെത്തിയത്.തിങ്കളാഴ്ച്‌ച വൈകീട്ട് 6.30 ഓടെ ചാവക്കാട് തിരുവത്ര പടിഞ്ഞാറുഭാഗം 5 നോട്ടിക്കൽ മൈൽ അകലെയാണ് ബോട്ടിൽ നിന്ന് ഇയാൾ കടലിൽ വീണത്