Breaking
Wed. Aug 5th, 2026

സഹോദരിയെ കുത്തി പരിക്കേല്‍പ്പിച്ച് സഹോദരൻ ജീവനൊടുക്കി; വിവരമറിഞ്ഞ മനോവിഷമത്തില്‍ പിതാവ് മരിച്ചു

തൃശൂർ : പെരുമ്പിലാവ് തിപ്പിലശ്ശേരിയില്‍ സഹോദരിയെ കുത്തിപ്പരിക്കേല്‍പ്പിച്ച 52 കാരൻ ആത്മഹത്യ ചെയ്തു. മനോവിഷമത്തില്‍ പിതാവ് മരിച്ചു. ഇന്നു രാവിലെയാണ് സംഭവങ്ങളുണ്ടായത്. മടപ്പാട്ടുപറമ്പില്‍ വീട്ടില്‍ 52 വയസ്സുള്ള കുഞ്ഞുമോനാണ് സഹോദരി ഹസീനയെ കുത്തിയ ശേഷം ജീവനൊടുക്കിയത്. മരണ വിവരമറിഞ്ഞാണ് കുഞ്ഞുമോന്റെ പിതാവ് 85 വയസ്സുള്ള അബൂബക്കർ മരിച്ചത്

കുഞ്ഞുമോനും സഹോദരിയുമായി സ്വത്ത് തർക്കം നിലനിന്നിരുന്നു. ഇന്ന് രാവിലെ 6 മണിയോടെ സഹോദരി ഹസീനയോടൊപ്പം താമസിക്കുന്ന അസുഖബാധിതനായ പിതാവ് അബൂബക്കറിനെ കാണാൻ കുഞ്ഞുമോൻ എത്തിയിരുന്നു. വാക്കു തർക്കം ഉണ്ടാവുകയും കുഞ്ഞുമോൻ കത്തിയെടുത്ത ഹസീനയെ കുത്തുകയുമായിരുന്നു. കുഞ്ഞുമോന്റെ ആക്രമണത്തില്‍ ചെവിക്ക് പുറകില്‍ പരിക്കേറ്റ ഹസീന പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുകയാണ്. പിന്നാലെയാണ് തൊട്ടടുത്തുളള പറമ്പിലെ മരത്തില്‍ കുഞ്ഞുമോൻ തൂങ്ങി മരിച്ചത്

Related Post

Leave a Reply

Your email address will not be published. Required fields are marked *