പുതുപൊന്നാനി : ഒരു നാടിനെ വായനയുടെ ലോകത്തേക്ക് കൈപിടിച്ചുനടത്തുകമാത്രമല്ല, വിഷരഹിതമായ ഭക്ഷണശീലവും വളർത്തുകയാണ് പുതുപൊന്നാനി ചിന്ത ലൈബ്രറി പ്രവർത്തകർ.
‘പുതുനാമ്പ്’ എന്ന പേരിൽ വിഷരഹിതമായ ജൈവപച്ചക്കറി കൃഷിയിറക്കി നൂറുമേനി വിളയിച്ചിരിക്കുകയാണ് ഇവർ.
വെണ്ട, ചീര, വഴുതന, തക്കാളി, വെള്ളരി, മുളക് തുടങ്ങിയ പത്ത് ഇനങ്ങളാണ് കൃഷിയിറക്കിയത്. വിളവെടുപ്പ് പൊന്നാനി പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ. സോഫിയയും പുതുനാമ്പ് സംഗമം വാർഡ് കൗൺസിലർ അച്ചാറിന്റെ ബാത്തിഷയും ഉദ്‌ഘാടനം ചെയ്തു. ഇ.എ. ശ്രീരാജ് അധ്യക്ഷത വഹിച്ചു. സിവിൽ പോലീസ് ഓഫീസർ രതിക, സാജിത റഫീഖ്, റാഫിന ശിഹാബ്, പി.വി. ഹഫ്‌സത്ത്, വി.എം.എ. ബക്കർ, പി.വി. ഹംസു, പി.എസ്. കരീം, പി.കെ. കൽഫാൻ തുടങ്ങിയവർ പ്രസംഗിച്ചു.