എടപ്പാൾ : കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ നയങ്ങൾക്കെതിരേയുള്ള സമരാഗ്നിജാഥ എടപ്പാളിൽ യു.ഡി.എഫ്. പ്രവർത്തകരുടെ ആവേശവേദിയായി മാറി. മൂന്നരമണിക്ക് നേതാക്കളെത്തുമെന്നാണ്‌ പറഞ്ഞിരുന്നതെങ്കിലും അതിനുമുൻപുതന്നെ കുറ്റിപ്പുറം റോഡ് പ്രവർത്തകരെക്കൊണ്ട് നിറഞ്ഞിരുന്നു.

കോട്ടയ്ക്കൽ മുതൽ പൊന്നാനി വരെയുള്ള ആറു മണ്ഡലങ്ങളുടെ ഏക സ്വീകരണമായിരുന്നു എടപ്പാളിലേത്.കുറ്റിപ്പുറം റോഡിൽ ഗോവിന്ദ തിയേറ്ററിനു സമീപത്തുനിന്ന് വാദ്യഘോഷങ്ങളുടെയും നാടൻ കലാപ്രകടനങ്ങളുടെയും അകമ്പടിയോടെ തുറന്ന വാഹനത്തിലാണ് നേതാക്കളെ വേദിയിലേക്കാനയിച്ചത്.

മുൻ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്. 2024-ൽ കേന്ദ്രത്തിന്റെ ഒരു വിക്കറ്റും 2026-ൽ കേരള മന്ത്രിസഭയുടെ ഓൾ ഔട്ടുമാണ് ജനം കാണാനിരിക്കുന്നതെന്ന് ഉദ്ഘാടനപ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. ആര്യാടൻ ഷൗക്കത്ത്, എ.പി. അനിൽകുമാർ, എൻ.വി. അഷ്‌റഫ്, കണ്ണൻ നമ്പ്യാർ, കെ.ജി. ബാബു, ഇ.പി. വേലായുധൻ, പി. ഇഫ്ത്തിഖറുദ്ദീൻ, ദീപ്തി മേരി വർഗീസ്, വി. ബാബുരാജ്, ആലിപ്പറ്റ ജമീല തുടങ്ങിയവരും എടപ്പാളിലെ സ്വീകരണത്തിന്റെ നേതൃനിരയിലുണ്ടായിരുന്നു. പി.ടി. അജയ്‌മോഹൻ വിട്ടുനിന്നു

Related Post

Leave a Reply

Your email address will not be published. Required fields are marked *